താമരശ്ശേരി :
തോൽപ്പിച്ചാൽ നിലവാരം കൂടുമോ, ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം, എന്നീമുദ്രവാക്യമുയർത്തി. 

നവംബർ. 14ന് കാസർഗോഡ് നിന്ന് പ്രയാണം തുടങ്ങി ഡിസംബർ 10ന് തിരുവനന്തപുരത്ത് സമാപിക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ ജാഥ ജില്ലയിലേക്ക് പ്രവേശിക്കുന്ന നവംബർ 20ന് രാവിലെ 9 മണിക്ക് കോഴിക്കോട് ജില്ലയിലെ ആദ്യസ്വീകരണ കേന്ദ്രമായ പരപ്പൻപൊയിലിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന് പി. വിനയകുമാർ ചെയർമാനും, പി. കെ  രാധാകൃഷ്ണൻ മാസ്റ്റർ . കൺവീനറും, എ. സി. ഗഫൂർ ട്രഷററുമായി പരപ്പൻപൊയിലിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. 

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ജില്ലാ ജോ. സെക്രട്ടറി. ഹരീഷ് ഹർഷ ഉത്ഘടനം ചെയ്തു. പി. വിനയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലനേതാക്കളായ. എം. വി. സുബൈർ, ടി. ടി. തിലകൻ, കെ. ശശീന്ദ്രൻ, വിഘ്‌നേശ്വരൻ മാസ്റ്റർ, ഒ. പി. ഉണ്ണി. എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم