റിയാദ്: 
ഹൃദയാഘാതം മൂലം താമരശ്ശേരി കട്ടിപ്പാറ സ്വദേശി
റിയാദിലെ ആശുപത്രിയിൽ നിര്യാതനായി.

കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ ജാഫർ (45) ആണ്​ റിയാദിലെ ശുമൈസി ആശുപത്രിയിൽ മരിച്ചത്​.

റിയാദ്​ സുലൈ ഹാറൂൺ റാഷിദ്‌ സ്​ട്രീറ്റിലെ  ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം രാവിലെ ശാരീരിക അസ്വസ്തതകൾ കാരണം ആശുപത്രിയിൽ പോയതായിരുന്നു.

പിതാവ്: അബ്​ദുറഹ്​മാൻ (പരേതൻ), മാതാവ്: ഫാത്തിമ (പരേത), ഭാര്യ: റഹ്​മത്ത്, മക്കൾ: മുഹമ്മദ്‌ ഹംദാൻ, മുഹമ്മദ്‌ ഹശ്മിൽ.

മൃതദേഹം 
നാട്ടിൽ എത്തിക്കും.
 നടപടിക്രമങ്ങൾക്കായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, സൃഹൃത്ത് അബിൻ, അബ്​ദുല്ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു.

Post a Comment

أحدث أقدم