കണ്ണൂർ: മുൻ എ.ഡി.എം കെ. നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയുടെ ജാമ്യഹരജിയിൽ വിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ ​ജില്ല സെഷൻസ് കോടതിയിൽ രാവിലെ 11ന് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് വിധി പറയുക.

കേസിൽ ഈമാസം അഞ്ചിന് വാദം കേൾക്കൽ പൂർത്തിയാക്കിയശേഷമാണ് വിധി പറയാൻ ഇന്നേക്ക് മാറ്റിവെച്ചത്. ഒ​രാ​ഴ്ച​യാ​യി ക​ണ്ണൂ​ർ വ​നി​ത ജ​യി​ലി​ൽ ക​ഴി​യു​ന്ന ദിവ്യയെ സംബന്ധിച്ച് നിർണായകമാണ് കോടതി വിധി. ഇതിന് മുന്നോടിയായി ഇന്നലെ ദി​വ്യ​യെ പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ നി​ന്ന് നീ​ക്കി ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്താ​ൻ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചിരുന്നു.

കെ. ​ന​വീ​ൻ​ബാ​ബു കൈ​ക്കൂ​ലി ​കൈ​പ്പ​റ്റി​യെ​ന്ന് ആ​വ​ർ​ത്തി​ക്കുകയാണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ ന​ട​ന്ന വാ​ദ​ത്തി​ൽ ദിവ്യ ചെയ്തത്. പെ​ട്രോ​ൾ പ​മ്പ് അ​പേ​ക്ഷ​ക​ൻ ടി.​വി. പ്ര​ശാ​ന്തും ന​വീ​ൻ​ബാ​ബു​വും ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​തി​ന് സി.​സി.​ടി.​വി ദ്യ​ശ്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നുമാണ് വാ​ദ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ൻ ​കെ. ​വി​ശ്വ​ൻ ചൂ​ണ്ടി​ക്കാ​ട്ടിയത്. ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട വാ​ദ​ങ്ങ​ളാണ് ദിവ്യയുടെ അഭിഭാഷകനും പ്രോ​സി​ക്യൂ​ഷ​നും ന​വീ​ന്റെ കു​ടും​ബ​ത്തിന്‍റെ അഭിഭാഷകൻ ജോ​ൺ എ​സ്. റാ​ൽ​ഫും തമ്മിൽ നടന്നത്. ജാമ്യം തള്ളിയാൽ ഹൈകോടതിയെ സമീപിക്കും.


Post a Comment

أحدث أقدم