താമരശ്ശേരി : 
താമരശേരി ചുരം പാതയിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന് വനം വകുപ്പ് ആശങ്കയറിയിച്ച സാഹചര്യത്തിൽ ശാസ്ത്രീയമായ പഠനങ്ങൾ തുടർ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം. കെ. ബൈജുനാഥ്.

തെരുവു വിളക്ക് സ്ഥാപിക്കാൻ സാമ്പത്തിക പരിമിതിയുണ്ടെങ്കിൽ സ്വകാര്യ പങ്കാളിത്തമോ സി.എസ്. ആർ ഫണ്ടോ ഉപയോഗിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

 സുരക്ഷയുടെ ഭാഗമായി റോഡരികിലും മീഡിയനിലും റിഫ്ളക്ടറുകൾ സ്ഥാപിക്കണമെന്നും കമ്മീഷൻ കോഴിക്കോട് ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകി. 

താമരശ്ശേരി
ചുരം പാതയിലെ കൂരിരുട്ട് കാരണം വാഹനാപകടങ്ങൾ സംഭവിക്കുന്നതിനെതിരെ ശ്രീശാന്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.

താമരശ്ശേരി ചുരം പാതയിൽ ഇലക്ട്രിക് ലൈനുകൾ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.

 സോളാർ ലൈറ്റുകൾ സ്ഥാപിക്കാനുള്ള സാമ്പത്തിക ഭദ്രത പുതുപ്പാടി പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനുമില്ല.

 ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാൻ മുൻകൈയെടുക്കും.

സോളാർ ലൈറ്റുകൾ സ്ഥാപിക്കുകയാണെങ്കിൽ മോഷണം തടയാൻ സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിക്കണം. സി.സി.റ്റി.വി ക്യാമറകൾ സോളാറിൽ പ്രവർത്തിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

 രാത്രികാലങ്ങളിൽ വന്യജീവികൾ സഞ്ചരിക്കുന്ന സ്ഥലമായതിനാൽ വന്യജീവികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ എന്ന് വനംവകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.



Post a Comment

أحدث أقدم