ഓമശ്ശേരി:
പുത്തൂർ ഗവ:യു.പി.സ്കൂളിൽ നിന്നും കൊടുവള്ളി ഉപ ജില്ലാ കലാ-കായിക-ശാസ്ത്ര മേളകളിൽ മികച്ച വിജയം നേടിയവരെ പി.ടി.എ.കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.പ്രഥമ ഇൻക്ലൂസീവ് സ്പോർട്സ് ഫുട്‌ബോൾ മത്സരത്തിൽ കോഴിക്കോട് ജില്ല ടീം അംഗമായി തെരെഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ യാസീനെ ചടങ്ങിൽ വെച്ച്‌ ആദരിച്ചു.

സ്കൂൾ അങ്കണത്തിൽ നടന്ന പ്രതിഭാ സംഗമം (വിജയാരവം-'24) ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗവ:സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണത്തിന്റെ സ്കൂൾതല വിതരണോൽഘാടനം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ  യൂനുസ് അമ്പലക്കണ്ടി നിർവഹിച്ചു.റെയിൻബോ ന്യൂസ് ഇംഗ്ലീഷ് ഓൺലൈൻ പതിപ്പ്  കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.പി.അബ്ദുൽ ഖാദർ  പ്രകാശനം നിർവഹിച്ചു. 

പി.ടി.എ.പ്രസിഡണ്ട്‌ മൻസൂർ പാറങ്ങോട്ടിൽ അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായ്ത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,പഞ്ചായത്തംഗം ഇബ്രാഹിം ഹാജി പാറങ്ങോട്ടിൽ,സ്കൂൾ മാനേജിംഗ്‌ കമ്മിറ്റി ചെയർമാൻ പി.വി.സ്വാദിഖ്,പ്രധാനധ്യാപിക വി.ഷാഹിന,സ്റ്റാഫ്‌ സെക്രട്ടറി പി.കെ.ദീപ എന്നിവർ സംസാരിച്ചു.

ഫോട്ടോ:പുത്തൂർ ഗവ:യു.പി.സ്കൂളിൽ വിജയാരവം പ്രതിഭാ സംഗമം ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم