ഓമശ്ശേരി:പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ ഭരണ ഭാഷാ വാരാഘോഷത്തിന്ന്‌ ഉജ്ജ്വല തുടക്കം.അറുപത്തിയെട്ടാം കേരളപ്പിറവി ദിനം മലയാള ദിനമായും ആചരിച്ചു.ഔദ്യോഗിക ഭാഷ പൂർണ്ണമായും മലയാളമാക്കുന്നതിനും ഭരണരംഗത്ത്‌ മലയാള ഭാഷയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുമുള്ള വിവിധങ്ങളായ പ്രചാരണ പ്രവർത്തനങ്ങൾ വാരാഘോഷത്തിന്റെ ഭാഗമായി നടക്കും.ജനപ്രതിനിധികൾ,നിർവ്വഹണ ഉദ്യോഗസ്ഥർ,പഞ്ചായത്ത്‌ പരിധിയിലെ സ്കൂളുകളിലെ പ്രധാനാധ്യാപകർ,പി.ടി.എ.കമ്മിറ്റികളുടെ ഭാരവാഹികൾ,കുടുംബശ്രീ പ്രവർത്തകർ,ആശാ വർക്കേഴ്സ്‌,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്ത ഭരണഭാഷാ സമ്മേളനത്തിൽ വെച്ചാണ്‌ ഭരണഭാഷാ വാരാഘോഷത്തിന്‌ തുടക്കമായത്‌.പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങൾ,വിദ്യാലയങ്ങൾ,കുടുംബശ്രീ അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന വാരാഘോഷ പ്രവർത്തനങ്ങൾക്ക്‌ ജനപ്രതിനിധികൾ നേതൃത്വം നൽകും.'ഭരണഭാഷ,മാതൃഭാഷ' എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ്‌ വാരാഘോഷം നടക്കുന്നത്‌.

പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ സ്വാഗതം പറഞ്ഞു.വി.സുധേഷ്‌ മാസ്റ്റർ ചെറുവണ്ണൂർ 'മലയാളത്തിന്റെ സൗന്ദര്യം' വിഷയമവതരിപ്പിച്ചു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,വിവിധ സംഘടനാ പ്രതിനിധികളായ പി.വി.സ്വാദിഖ്‌,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,എം.പി.രാഗേഷ്‌,ടി.ശ്രീനിവാസൻ,ഒ.പി.അബ്ദുൽ റഹ്മാൻ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്‌,എം.ഷീല,പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി പി.ബ്രജീഷ്‌ കുമാർ,കൃഷി ഓഫീസർ പി.പി.രാജി,പി.ഇ.സി.സെക്രട്ടറി വി.ഷാഹിന ടീച്ചർ,ഹെൽത്ത്‌ ഇൻസ്പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ,സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ ഭരണഭാഷാ വാരാഘോഷം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم