ഓമശ്ശേരി:
'ബാല സൗഹൃദ പഠന കേന്ദ്രങ്ങൾ' പദ്ധതിയുടെ ഭാഗമായി 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത്‌ ഭരണസമിതി പഞ്ചായത്തിലെ 32 അങ്കണവാടികൾക്കും ഫർണ്ണിച്ചറുകൾ വിതരണം ചെയ്തു.അഞ്ച്‌ ലക്ഷം രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.564 ഫൈബർ ചെയറുകൾ,449 ബേബി കസേരകൾ,30 സെമി റൗണ്ട്‌ ടേബിളുകൾ തുടങ്ങിയവയാണ്‌ വിതരണം ചെയ്തത്‌.

ഇതോടെ പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലും ആവശ്യാനുസരണം ഫർണ്ണിച്ചറുകൾ ലഭ്യമാക്കിയതായി പഞ്ചായത്തധികൃതർ പറഞ്ഞു.

പതിമൂന്നാം വാർഡിലെ ചെന്നിമ്മൽ കോളിക്കടവ്‌ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ വിതരണോൽഘാടനം നിർവ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,സ്ഥിരം സമിതി അദ്ധ്യക്ഷരായ യൂനുസ്‌ അമ്പലക്കണ്ടി,കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ കെ.ടി.സക്കീന ടീച്ചർ,നിർവ്വഹണ ഉദ്യോഗസ്ഥ ഐ.സി.ഡി.എസ്‌.സൂപ്പർ വൈസർ ഉദയ.കെ.ജോയ്‌,ഓമശ്ശേരി ഗവ:ഡിസ്പെൻസറി വെറ്ററിനറി സർജൻ ഡോ:കെ.വി.ജയശ്രീ,അങ്കണവാടി വർക്കർ ലാലി ടീച്ചർ എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ അങ്കണവാടികൾക്കുള്ള ഫർണ്ണിച്ചറുകളുടെ വിതരണോൽഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ നിർവ്വഹിക്കുന്നു.

Post a Comment

أحدث أقدم