തിരുവമ്പാടി : നവീകരണത്തിൻ്റെപേരിൽ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന മുത്തേരി കല്ലുരുട്ടി റോഡ് ഒരു വർഷമായിട്ടും പ്രവർത്തി പൂർത്തീകരിച്ച് പൊതുജനത്തിന് സഞ്ചാര സ്വാതന്ത്രം ഒരുക്കി കൊടുക്കാത്ത ഉത്തരവാദിത്വംപ്പെട്ടവരുടെ ജനദ്രേഹ നിലപാടുകൾ അവസാനിപ്പിച്ച് റോഡിൻ്റെ നവീകരണ പ്രവർത്തി ഉടൻതന്നെ പൂർത്തികരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് സിഎംപി തിരുവമ്പാടി ഏരിയ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം പൊതുജനത്തെ അണിനിരത്തികൊണ്ട് ശക്തമായ സമരരീതിയിലേക്ക് സിഎംപി
ഇറങ്ങുമെന്നും ഏരിയ സെക്രട്ടറി വീരേന്ദ്രകുമാർ കൂനംപറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന തിരുവമ്പാടി ഏരിയ കൺവെൻഷൻ പ്രക്യാപിച്ചു.
ജില്ലാ സെക്രട്ടറി ബാലഗംഗാധരൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന നേതാക്കളായ അഷ്റഫ് മണക്കടവ് ( സിഎംപി സംസ്ഥാന കമ്മറ്റി )
അഷ്റഫ് കായക്കൽ (കോഴിക്കോട് ജില്ല ജോ.സെകട്ടറി)
കർഷക ഫെഡറേഷൻ നേതാക്കളായ വേലായുധൻ കട്ടിപ്പാറ ഷാജി കുരുവട്ടൂർ
മഹിള ഫെഡറേഷൻ നേതാക്കളായ 'സുനിത പാലാട്ട്
സീത. ഈങ്ങാപ്പുഴ
അനിത. പുതുപ്പാടി
സ്വപ്ന കല്ലുരുട്ടി
ജില്ലയിലെ വിവിധ ഏരിയ ബ്രാഞ്ച്' സെക്രട്ടറിമാരായ കരുണൻ കൊയിലാണ്ടി,
അസീസ്. കോഴിക്കോട്,
അജിത്ത് മാമ്പറ്റ,
സുബ്രമണ്യൻ. പാറക്കൽ,
ലത്തീഫ് പുഞ്ചാരത്ത്,
മുഹമ്മദ് കല്ലുരുട്ടി,
തുടങ്ങിയവർ സംസാരിച്ചു.
കൺവെൻഷൻ സമാപനത്തിൽ സിഎംപി തിരുവമ്പാടി ഏരിയ ജോയിന്റ് സെക്രട്ടിറി ഹമീദ് ടി എം എ തിരുവമ്പാടി'നന്ദി പ്രകാശിപ്പിച്ചു.
إرسال تعليق