കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം വർഷ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറിമണി നടത്തി.


പുതുതായി സ്കൗട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിലേയ്ക്ക് എത്തിയ ജൂനിയർ വോളന്റീയേഴ്‌സ് പ്രസ്ഥാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഉൾക്കൊണ്ട് തങ്ങൾ എപ്പോഴും തയ്യാർ എന്ന സന്ദേശം മറ്റുള്ളവരിലേക്ക് പകരാൻ ശ്രമിച്ചു.

സ്കൗട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ പ്രതിജ്ഞ ചൊല്ലി ഓരോ വിദ്യാർത്ഥിയും വ്യക്തിപരമായും സമൂഹത്തോടുമുള്ള ഉത്തരവാദിത്ത്വവും വിശ്വാസ്യതയും ഉയർത്തിപിടിക്കേണ്ടവരാണ്  മനസ്സിലാക്കി.

വിദ്യാർത്ഥി ലീഡേഴ്‌സ്, സ്കൗട് മാസ്റ്റർ ജിൻസ് ജോസ് , ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി പോൾ, സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി സി. സുധർമ്മ എസ് ഐ സി, പ്രിൻസിപ്പൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Post a Comment

أحدث أقدم