തിരുവനന്തപുരം: പാറശ്ശാലയില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45), പ്രിയ (40) എന്നിവരെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.


ഇവരുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പുറത്ത് താമസിച്ച് പഠിക്കുകയായിരുന്ന മകൻ മാതാപിതാക്കളെ ബന്ധപ്പെടാനാകാതെയായതോടെ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. സെൽവരാജിനെ തൂങ്ങിയ നിലയിലും പ്രിയയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم