തിരുവമ്പാടി : തിരുവമ്പാടിയിലെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവമ്പാടി ഇസ്ലാമിക് സെന്ററിൽ വെച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു. പുതിയകാലത്ത് സൈബർ രംഗത്തിലൂടെ വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്ന യുവാക്കൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം ആറരയോടെ ആരംഭിച്ച പരിപാടി രണ്ട് സെക്ഷനുകളിലായി നടന്നു. പരിപാടി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് തിരുവമ്പാടി സർക്കിൾ ഇൻസ്പെക്ടർ ധനഞ്ജയ ദാസ് സർ സംസാരിച്ചു, ഒരുപാട് വിദ്യാർഥികളിലും യുവാക്കളിലും കണ്ടുവരുന്ന എടിഎം കാർഡ് തട്ടിപ്പിനെ കുറിച്ച് കൃത്യമായ വിവരണങ്ങൾ നൽകുകയും അതുപോലെ മറ്റു സൈബർ രംഗത്തെ കേസുകളെക്കുറിച്ച് എല്ലാം സാർ വിശദീകരിക്കുകയും ചെയ്തു.
ഏതുതരത്തിലുള്ള സൈബർ രംഗത്തെ കബളിപ്പിക്കലിൽ പെട്ടാലും, 1930 എന്ന ഹെല്പ് ലൈൻ നമ്പറിലേക്ക് വിളിച്ചുകൊണ്ട് പരാതി പറയുവാനും നിർദ്ദേശിച്ചു.
തുടർന്ന് നടന്ന സൈബർ കുറ്റകൃത്യ ബോധവൽക്കരണ ക്ലാസിന് എ എസ് ഐ ബീജീഷ് സാർ നേതൃത്വം നൽകി. ഓൺലൈൻ ട്രേഡിങ്ങിനെ കുറിച്ചും അതിലെ തട്ടിപ്പുകളെക്കുറിച്ചും അതുപോലെ ഓൺലൈൻ രംഗത്തെ മറ്റു വിവിധ ഇനം കബളിപ്പിക്കലുകളെ കുറിച്ചും സാർ കൃത്യമായി ക്ലാസ്സെടുത്തു.
രണ്ടാം സെക്ഷനിൽ രക്ഷിതാക്കൾക്കും,യുവാക്കൾക്കും വിദ്യാർത്ഥികൾക്കും മനോഹരമായ മോട്ടിവേഷൻ ക്ലാസിന് കെ വി നൂറുദ്ദീൻ ഫൈസി നേതൃത്വം നൽകി.
രക്ഷിതാക്കൾ കുട്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിദ്യാർത്ഥികൾ ജീവിതത്തിൽ പുലർത്തേണ്ട കാര്യങ്ങളും അതുപോലെ യുവാക്കൾ പുതിയ സംരംഭങ്ങളിലേക്ക് ഇറങ്ങുമ്പോൾ അന്വേഷിക്കേണ്ടുന്ന രീതിയും മനസ്സിലാക്കേണ്ട കാര്യങ്ങളെയും കുറിച്ചും മനസ്സിലാവും വിധം അദ്ദേഹം മോട്ടിവേഷൻ സ്പീച്ച് നടത്തി.
ജംഷീദ് കാളിയേടത്ത് അധ്യക്ഷത വഹിച്ച പരിപാടിക്ക്,മുഹ്സിൻ തയ്യിൽ,ആഷിഖ് നരിക്കോട്ട്,ഷാദിൽ മേലേകുന്നുംവള്ളി , മുബഷിർ ആറുവീട്ടിൽ ,ഹബീബ് ചെറുകയിൽ, അൻസിൽ ചക്കാലക്കൽ, അൻഫാസ് നേരെതൊടികയിൽ , ജുനൈദ് ചെറുകയിൽ, ഇർഷാദ് ആനടിയിൽ,ഫായിസ് മൂയിക്കൽ, തുടങ്ങിയവർ നേതൃത്വം നൽകി.
إرسال تعليق