തിരുവമ്പാടി:
പുന്നക്കൽ, പൊന്നാങ്കയം മേഖലകളിലെ നിരന്തരമായ കാട്ടാനശല്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ വനം വകുപ്പ് വേണ്ടതെല്ലാം അടിയന്തിരമായി ചെയ്യുമെന്ന്-
പുന്നക്കലിൽ ചേർന്ന തദ്ദേശവാസികളുടെ യോഗത്തിൽ,
താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.



പൊന്നാങ്കയം വാർഡ് മെമ്പർ കെ.രാധാമണി അധ്യക്ഷയായി.

കാട്ടാന ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങൾ കൂട്ടമായി യോഗത്തിനെത്തിയിരുന്നു.

രണ്ടാഴ്ചയായി ഫോറസ്റ്റ് ജീവനക്കാരും RRT ടീമും വനമേഖലയിൽ രാവും പകലും ക്യാമ്പ് ചെയ്ത് വരുന്നു.

അതിനിയും തുടരും.
നാളെയും മറ്റെന്നാളും
ആനയെ കണ്ടെത്താനുള്ള തെരച്ചിൽ നടത്തി, വനാന്തരത്തിലേക്ക് തുരത്തും.
തുടർന്നും ആനകൾ കൃഷിയിടത്തിലിറങ്ങിയാൽ
ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതിയോടെ, ആനയെ മയക്കുവെടിവെച്ചു പിടിക്കുകയും
സർക്കാർ അനുമതിയോടെ മറ്റിടങ്ങളിലേക്ക് മാറ്റുകയും ചെയ്യും.
റേഞ്ച് ഓഫീസർ അറിയിച്ചു.

എത്രയും വേഗം ആനയെ മയക്കുവെടിവെച്ച് പിടിക്കണം എന്നതായിരുന്നു - കർഷകരുടെ ആവശ്യം.

എന്നാൽ ഇതിനു വിഘാതമായി നിൽക്കുന്നത് 1972-ലെ കേന്ദ്ര നിയമങ്ങളാണ്.


വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും രാവും പകലും തദ്ദേശവാസികൾ നല്ല ജാഗ്രത പുലർത്തണമെന്ന്
യോഗം തീരുമാനിച്ചു.

പുന്നക്കലിൽ കുരീക്കാട്ടിൽ ജോസിൻ്റെ വസതിയിൽ നടന്ന യോഗത്തിൽ,

പഞ്ചായത്തു മെമ്പർമാരായ കെ.രാധാമണി, ഷൈനി ബെന്നി, ജോളി ജോസഫ്, 
C N പുരുഷോത്തമൻ ,PA ഫിറോസ് ഖാൻ ,സിജോ വടക്കേൻ തോട്ടത്തിൽ
ജോഷി കൊല്ലം പറമ്പിൽ

ഫാദർ ജോസഫ് താണ്ടാ പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.




Post a Comment

أحدث أقدم