തിരുവമ്പാടി:
ടയർ ലോബികളുടെ സമ്മർദ്ദത്തിന് വഴങ്ങി, ഈ മാസം രണ്ടു ലക്ഷം ടൺ റബ്ബർ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നടപടി നിറുത്തി വെക്കണം എന്നാവശ്യപ്പെട്ടും
വന്യമൃഗശല്യത്തിനെതിരെ
1972-ലെ കേന്ദ്ര നിയമം തിരുത്തണമെന്നും ആവശ്യപ്പെട്ട്
കർഷക സംഘം നേതൃത്വത്തിൽ
തിരുവമ്പാടി പോസ്റ്റോഫീസിലേക്ക് കർഷകർ, മാർച്ചും ധർണ്ണയും നടത്തി.
പ്രകടനത്തിനു ശേഷം നടന്ന പോസ്റ്റോഫീസ് ധർണ്ണ ,കർഷക സംഘം ഏരിയാ സെക്രട്ടറി - ജോളി ജോസഫ് ഉത്ഘാടനം ചെയ്തു.
മുഹമ്മത്കാളിയേടത്ത് സ്വാഗതം പറഞ്ഞു.
ഈ കെ.സാജു, സി.ഗണേഷ് ബാബു, ജമീഷ് ഇളംതുരുത്തി,
റോയി തോമസ് എന്നിവർ സംസാരിച്ചു.
إرسال تعليق