തിരുവമ്പാടി :
തിരുവമ്പാടി കുടുംബശ്രീ സി ഡി എസ്,
ജി ആർ സി,
കെഎംസിറ്റി ആയുർവേദ മെഡിക്കൽ കോളേജ് & വെൽനെസ്സ് സെന്ററുമായി ചേർന്നു കൊണ്ട് വയോജന ദിനം അത്തിപ്പാറ അംഗനവാടിയിൽ വെച്ചു ആഘോഷിച്ചു.
സ്നേഹ കൂട്ടം തമ്പലമണ്ണ, ധനലക്ഷമി അത്തിപ്പാറ എന്നീ വയോജന അയൽക്കൂട്ട അംഗങ്ങൾ പങ്കെടുത്തു.
വാർഡ് സിഡിഎസ് മെമ്പർ ജാൻസി റോയ് സ്വാഗതവും വയോജന അയൽക്കൂട്ട അംഗമായ ശ്രീധരൻ പേണ്ടാനത്ത് അധ്യക്ഷതയും വഹിച്ചു,,
സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ് ഉത്ഘാടനം ചെയ്ത പരിപാടിയിൽ അത്തിപ്പാറ വയോജന അയൽകൂട്ടത്തിലെ ഏറ്റവും മുതിർന്ന അംഗമായ അച്ചുതൻ തുരുത്തി പറമ്പിലിനെ സുരേന്ദ്രൻ മഞ്ഞത്താനത്ത് പൊന്നാടയണിച്ച് ആദരിച്ചു. തുടർന്ന് കെഎംസിറ്റി ഹോസ്പിറ്റൽ സുപ്രണ്ട്
ഡോ: സരുൺ മോഹൻ വർദ്ധ്യക്യകാല പരിരക്ഷ ആയുർവേദത്തിലൂടെയുള്ള മാർഗങ്ങളും അറിവുകളും പങ്കു വെച്ചു.
ശേഷം,
ഡോ:നയന പ്രായാധിക്യത്തിലും ദിവസവും ചെയ്യേണ്ടുന്ന രീതിയിൽ അംഗങ്ങൾക്കായി യോഗ ട്രെയിനിങ്ങും നൽകി. തുടർന്ന് മനസിക ഉല്ലാസം പ്രധാനം ചെയ്യും വിധം കളികൾ, പാട്ട്, അന്താക്ഷരി, തുടങ്ങിയവയും ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും പോഷകാഹാരവും നൽകി. CDS മെമ്പർമാരായ സ്മിതാ ബാബു ഷീജ സണ്ണി,തമ്പലമണ്ണആശാവർക്കർ ഗീതാ പ്രശാന്ത്, കെ.എൻ മോഹൻ, രാധാമണി വെട്ടുക്കല്ലുമ്മാക്കൽ, അമ്മിണി അടുക്കാട്ടിൽ, മേരി കറുകപള്ളി എന്നിവർ ആശംസകളറിയിച്ചു. സ്നേഹിത കമ്മ്യൂണിറ്റി കൗൺസിലർ രജീന പരിപാടിക്ക് നേതൃത്വം നൽകി.
85ൽ പരം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ മുതിർന്ന പൗരന്മാർ തങ്ങളുടെ അനുഭവങ്ങളും സന്തോഷങ്ങളും പങ്കുവെച്ചു കൊണ്ട് വളരെ സന്തോഷപൂർണ്ണമായ വയോജന ദിനാചരണത്തിന് സാധിച്ചതായി അഭിപ്രായപെട്ടു. അത്തിപ്പാറ അംഗനവാടി വർക്കറായ നിർമ്മല നന്ദിയും അറിയിച്ചു കൊണ്ട് ഏകദിന ആഘോഷങ്ങൾക്ക് വിരാമമിട്ടു.
إرسال تعليق