കൂടെയുണ്ടായിരുന്ന സഹോദരന് പരിക്ക്.

ഓമശ്ശേരി: മുത്താലത്തിനടുത്ത വട്ടോളിപ്പറമ്പിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.

അമ്പലക്കണ്ടി കുഴിമ്പാട്ടിൽ മുഹമ്മദ്‌ ജസീം(19) ആണ് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

 സഹോദരനോടൊപ്പം കോഴിക്കോട്‌ ലുലു മാൾ സന്ദർശിച്ച്‌ തിരിച്ച്‌ വരുമ്പോഴായിരുന്നു അപകടം.വേങ്ങര പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌ ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയാണ്‌.

സഹോദരൻ മുഹമ്മദ്‌ ജിൻഷാദിനെ പരിക്കുകളോടെ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക്‌ ഗുരുതരമല്ല.

മലപ്പുറം വേങ്ങര ടി.എഫ്‌.സി ഫ്രൂട്ട്സ്‌ ഉടമ   കുഴിമ്പാട്ടിൽ ചേക്കു-ഷമീറ ദമ്പതികളുടെ മകനാണ്‌.ഫാത്വിമ ജുമാന,ജിൻസിയ എന്നിവർ സഹോദരിമാണ്‌.

മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും

Post a Comment

أحدث أقدم