കോടഞ്ചേരി:
കോടഞ്ചേരി ചെമ്പുകടവിൽ സിവിൽ കേസ് നിലനിൽക്കുന്ന യുവ കർഷകനായ ഷിജു കൈതക്കുളത്തിന്റെ വീടും കൃഷിസ്ഥലവും ഉൾപ്പെടുന്ന സ്ഥലത്തേക്കുള്ള വഴി  എതിർ കക്ഷിയും,  തൊഴിലാളികളും അടങ്ങുന്ന സംഘം തടസ്സപ്പെടുത്തിയ സംഭവത്തിൽ കർഷക കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
 
സിവിൽ കേസ് വാദം പൂർത്തിയാക്കാതെ തുടരുന്ന സാഹചര്യത്തിൽ പേഴ്സണൽ പ്രൊട്ടക്ഷന്റെ മറവിൽ പോലീസിനെ കൃത്യമല്ലാത്ത രേഖകളുടെ അടിസ്ഥാനത്തിൽ കൃഷി സ്ഥലത്തെത്തിച്ച് എതിർ കക്ഷിയും തൊഴിലാളികളും പോലീസിന്റെ സഹായത്തോടെ കൃഷി സ്ഥലത്ത് അതിക്രമിച്ചു കയറുകയായിരുന്നു.  അറുപതിലധികം വർഷമായി പൂർവികർ താമസിച്ചുവരുന്ന  കൃഷിസ്ഥലം ഉൾപ്പെടുന്ന വീട്ടിലേക്ക് പ്രവേശിക്കാനുള്ള ഏക വഴിയാണ് ഇവർ തടസ്സപ്പെടുത്തിയത്.

ആദിവാസികളെ ഉപയോഗിച്ച് കള്ളക്കേസ് ഉണ്ടാക്കി ജയിലിൽ അടയ്ക്കാനുള്ള ശ്രമവും, ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാനുള്ള ശ്രമവും നിരവധി തവണ  നടന്നതായി ഷിജുവിന്റെ ഭാര്യ പറയുന്നു.

കർഷകന്റെ വീടും സ്വത്തും പിടിച്ചെടുക്കാൻ വ്യാജ രേഖകൾ ഉപയോഗിച്ച് പോലീസിന്റെ  സഹായത്തോടെ  ശ്രമിക്കുന്നതിനെതിരെ വരുംദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷക കോൺഗ്രസ്സ് നേതാക്കൾ അഭിപ്രായപ്പെട്ടു.

 കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു. 

 കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല, ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തൂർ,ബാബു പട്ടരാട്ട്,വിഡി ജോസഫ്, ജോസ് പെരുമ്പള്ളി,സേവ്യർ കുന്നത്തേട്ട്, ലൈജു അരീപ്പറമ്പിൽ,ബാലകൃഷ്ണൻ തീക്കുന്നേൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.



Post a Comment

أحدث أقدم