കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ സബ് ജില്ലാ കലോത്സവത്തിൽ വരുന്നവർക്ക് നാവിനു എരിവും പുളിയും മധുരവുമായി എൻഎസ്എസ് തട്ടുകട സജീവമായി.

താമരശ്ശേരി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വിനോദ് എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ  എരിവും പുളിയും തട്ടുകട ഉദ്ഘാടനം ചെയ്തു. 


 കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അലക്സ് തോമസ് ചെമ്പകശ്ശേരി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി, സബ്ജില്ല കലോത്സവം സ്വാഗതസംഘം റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ കെ മുനീർ, എന്നിവർ തട്ടുകട സന്ദർശിക്കുകയും വോളണ്ടിയേഴ്സിന്റെ  മികവാർന്ന പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു.

 കലോത്സവത്തിൽ വരുന്നവർക്ക് സ്വാദിഷ്ടമായ നിറയെ വിഭവങ്ങളാണ് വോളണ്ടിയേഴ്സ് ഒരുക്കിയിരിക്കുന്നത്. 
 പൊതുസമൂഹത്തിന്റെയും മത്സരാർത്ഥികളുടെയും അധ്യാപക അനദ്ധ്യാപക സമൂഹത്തിന്റെയും നിറഞ്ഞ പിന്തുണ വോളണ്ടിയേഴ്സിന്  ലഭിക്കുന്നുണ്ട്. തയ്യാറാക്കുന്ന വിഭവങ്ങളെല്ലാം വളരെ വേഗത്തിൽ വിറ്റഴിയുന്നുണ്ട്.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ വോളന്റീർസിനു ശക്തമായ നേതൃത്വം നൽകിവരുന്നു.

Post a Comment

أحدث أقدم