ഓമശ്ശേരി:
റോഡിന് കുറുകെ കാറിൻറെ മുന്നിലൂടെ ഓടിയ  പട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇന്ന് രാവിലെ നിയന്ത്രണം വിട്ട കാർ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് അപടകം.

ഓമശ്ശേരി നീലേശ്വരം മാങ്ങ പോയിൽ പെട്രോൾ പമ്പിന് സമീപമാണ് സംഭവം. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു,

ഓമശ്ശേരി വേരൻ കടവത്ത്
ഫഫാസ് (25 ) സിൽസിന (28) എന്നിവർക്കാണ് പരുക്കേറ്റത്.

കാറിൽ ഉണ്ടായിരുന്ന ആറുവയസ്സുകാരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

أحدث أقدم