തിരുവമ്പാടി: അഞ്ചുവർഷം മുമ്പ് അടച്ചുപൂട്ടിയ തിരുവമ്പാടി 
സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈതാനം തുറക്കാൻ വി ദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ്. മൈതാനം സ്കൂൾ വിദ്യാർഥി കൾക്കും പൊതുജനങ്ങൾക്കും കായിക പരിശീലനത്തിന് ഉപ യോഗിക്കാമെന്ന് ഡി.ഡി.ഇ സി. മനോജ് കുമാർ ഉത്തരവിൽ വ്യ ക്തമാക്കി. 
ഉത്തരവ് ഉടൻ നടപ്പാക്കണമെന്നു ബന്ധപ്പെട്ടവരോട് നിർദേശിച്ചു.



വ്യക്തികളോ സംഘടനകളോ സാമ്പത്തിക ലാഭത്തിന് മൈ താനം ഉപയോഗിക്കുന്നില്ലെന്ന് സ്കൂൾ പി.ടി.എ ഉറപ്പ് വരുത്തണ മെന്നും ഉത്തരവിൽ നിർദേശിക്കുന്നു. 
മൈതാനം അടച്ചതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും 
നവകേരള സദസ്സിലും വ്യക്തികളും സംഘടനകളും പരാതി 
നൽകിയിരുന്നു.

 പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ നിർദേശപ്രകാരം ഡി.ഡി.ഇ ആഗസ്റ്റ് 14 ന് സ്കൂൾ മാനേജ്‌മെന്റ്, പി.ടി.എ, 
പരാതിക്കാർ എന്നിവരുടെ ഹിയറിങ് നടത്തിയിരുന്നു. 
തുടർന്ന്, സ്കൂൾ മൈതാനം തുറക്കാൻ തീരുമാനമായത്. 

 അഞ്ച് പതിറ്റാണ്ട് മുമ്പ് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിനും സേക്രഡ് ഹാർട്ട് യു.പി സ്കൂളിനുമായി നിർമിച്ചതാണ് മൈതാനം. 

2019 ലാണ് മൈതാനം സ്കൂൾ മാനേജ്‌മെന്റ് അടച്ചുപൂട്ടിയത്.

മൈതാനം അടച്ചതോടെ സ്കൂൾ
വിദ്യാർഥികളും 
മറ്റ് കായിക താര ങ്ങളും പ്രതിസന്ധിയിലായിരുന്നു. 

1960ൽ കാരശ്ശേരിയിലെ സ്വകാര്യ വ്യക്തി സൗജന്യമായി സേക്രഡ് ഹാർട്ട് സ്കൂൾ മാനേജ്‌മെൻ്റിന് മൈതാന ആവശ്യത്തിന് നൽകിയതാണ് ഒന്നര ഏക്കർ സ്ഥലമെന്ന് 
നവകേരള സദസ്സിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

 കായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കണ മെന്നായിരുന്നു സ്ഥലം വിട്ട് 
നൽകുമ്പോൾ ഉടമയുടെ നിബന്ധന. 

സ്ഥലം സ്കൂളിന് ആവശ്യമില്ലാത്ത പക്ഷം തനിക്കോ തൻ്റെ പിന്തുടർ
ച്ചാവകാശികൾക്കോ തിരിച്ചേൽപ്പി കണമെന്നും സ്ഥല ഉടമ നിർദേ ശിച്ചതായി പരാതിയിൽ ചൂണ്ടി കാണിച്ചിരുന്നു.

 അതേസമയം, 
തങ്ങളുടെ അനുവാദമില്ലാതെ 
മൈതാനത്ത് അനധികൃതമായി പ്രവൃത്തി നടത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടിയതെന്നാണ് മാനേജ്മെന്റ് ആരോപണം.


തിരുവമ്പാടി കോസ്മോസ് ക്ലബ് ആറ് പതിറ്റാണ്ടോളം കായിക പരിശീലനങ്ങ ൾക്കും ഫുട്ബാൾ ടൂർണമെന്റുകൾ ക്കും ഉപയോഗിച്ചിരുന്നത് ഈ മൈതാ നമായിരുന്നു . 2018- 19 ലെ പ്രളയത്തിൽ അടഞ്ഞു കൂടിയ എക്കലും കച്ചറകളും നീക്കം ചെയ്തിരുന്നു ഇതാണ് മാനേജ്മെന്റിനെ ചൊടിപ്പിച്ചത്.

സ്കൂ‌ൾ മൈതാനം അടച്ചുപൂട്ടിയതോ ടെ കായികതാരങ്ങൾക്ക് സ്വകാര്യ ടർ ഫുകളെ ആശ്രയിക്കേണ്ടിവന്നു. മൈതാനം വീണ്ടും തുറക്കുന്നതോടെ തിരുവമ്പാടിയിലെ കായികതാരങ്ങളുടെ ഏറെനാളായുള്ള ആഗ്രഹമാണ് യാഥാർഥ്യമാവുക.

Post a Comment

أحدث أقدم