തിരുവമ്പാടി : പുന്നക്കൽ ചെളിപ്പൊയിൽ ഒക്ടോബർ 6 ആം തീയതി രാത്രി എട്ട് മണിക്ക് ജനവാസ മേഖലയിലും കൃഷിയിടത്തിലും കാട്ടാന നാശം വിതച്ചു.
അന്ന് മുതൽ 15 ദിവസമായി നിരന്തരം കാട്ടാന ഭീതിപരത്തി കൊണ്ട് കൃഷിയിടത്തിലാണ്, ലക്ഷകണക്കിന് രൂപയുടെ കൃഷി നാശമാണ കർഷകരായ ജോഷി കൊല്ലൻപറമ്പിൽ,
മനോജ് മഠത്തിൽ പറമ്പിൽ,ബാജി സെബാസ്റ്റ്യൻ മാതാളികുന്നേൽ,രവി പാതയിൽ,ജോളി പുതുപ്പറമ്പിൽ,ജോർജ് വാഴാങ്കൽ,ഷംസുദ്ദീൻ പള്ളിവിള, തുടങ്ങിയ പരിസരവാസികളായ മറ്റു കർഷകർക്കുമാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.
സ്ഥലം എംഎൽഎയും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് വന്ന് സന്ദർശനവും പ്രഖ്യാപനങ്ങളും നടത്തിയത് അല്ലാതെ കാട്ടാനയുടെ അക്രമണം തടയുവാനോ കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാനോ ഉള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.
അക്രമണകാരിയായ കാട്ടാനയെ മയക്ക് വെടിവെച്ച് ജനവാസ മേഖലയിൽ നിന്ന് മാറ്റുവാനുള്ള നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ്, ജില്ലാ ജന: സെക്രട്ടറി ജിതിൻ പല്ലാട്ട് , നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി , മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ജോൺസൺ, മഹിള മണ്ഡലം പ്രസിഡന്റ് ഷൈനി ബെന്നി , ബ്ലോക്ക് സെക്രട്ടറി ലിസി സണ്ണി പ്രസംഗിച്ചു.
إرسال تعليق