വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സ്കൂളിലെ പാചകതൊഴിലാളികളായ ഗിരിജ പി ആർ , പാർവതി കെ എന്നിവർ ചേർന്ന് തൈകൾ നട്ടുകൊണ്ടു നിർവഹിക്കുന്നു.

ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് വിപുലമായ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.
വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതിപ്രകാരം മുക്കം കൃഷിഭവൻ്റെ സഹകരണത്തോടെ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചിട്ടുള്ളത്.

പയർ പച്ചമുളക് വെണ്ട പാവൽ വഴുതന എന്നിവയുടെ കൃഷിയാണ് ആരംഭിച്ചിട്ടുള്ളത്.
തൈകൾ നടുന്നതിൻ്റെ ഉദ്ഘാടനം സ്കൂളിലെ പാചക തൊഴിലാളികളായ ഗിരിജ പി ആർ , പാർവതി കെ എന്നിവർ ചേർന്ന് നിർവഹിച്ചു.

പ്രധാനാധ്യാപകൻ ജെയിംസ് ജോഷി കാർഷിക ക്ലബ് കൺവീനർ സുനീഷ് ജോസഫ് അധ്യാപകരായ ജിൽസ് തോമസ് സിന്ധു സഖറിയ ബിജില സി കെ, സ്മിത മാത്യു വിദ്യാർഥിപ്രതിനിധി ധ്യാൻ നിവേദ് എന്നിവർ പ്രസംഗിച്ചു.

വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം വീടുകളിൽ മികച്ച രീതിയിൽ കൃഷി നടത്തുന്ന വിദ്യാർഥികളെ കണ്ടെത്തി കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ ആദരിക്കും.


സ്കൂളിൽ വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി ഉപയോഗപ്പെടുത്തും.

Post a Comment

أحدث أقدم