തിരുവമ്പാടി :
പുന്നക്കൽ  ചളിപ്പൊയിൽ ഓളിക്കൽ ഭാഗം കൊച്ചു പറമ്പിൽ ജോളി, പള്ളിവിള ശംസു, മാതാളിക്കുന്നേൽ ബാജി, മൂഴിക്കൽ ഷാജി, വാഴാങ്കൽ ജോർജ്, കൊച്ചാനി ഷിബു എന്നിവരുടെ വാഴ കായി ഫലമുള്ള തെങ്ങ് എന്നിവ കാട്ടാന നശിപ്പിച്ചു.


 ജനവാസ മേഘലയിൽ കാട്ടാന തുർച്ചയായി ഇറങ്ങുന്നത് മലയോരവാസികൾ ആശങ്കയിലാണ്.

സ്ഥലം സന്ദർശിച്ച  സി പി ഐ  മണ്ഡലം സെക്രട്ടറി കെ ഷാജി കുമാർ കിസാൻ സഭ മണ്ഡലം പ്രസിഡന്റ് ടി ജെ റോയി എന്നിവർ
കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം ഉൾപടെ ഉടൻ നൽകണമെന്ന് നേതാക്കൾ ആവിശ്യപ്പെട്ടു.


മണ്ഡലം കമ്മിറ്റി അംഗങ്ങളായ   ജോഷി ജോസഫ്, എൻ എസ് ഗോപിലാൽ, പി സി ഡേവിഡ്, ദീപ്തി ജോഷി എന്നിവർ സന്ദർശന വേളയിൽ കൂടെയുണ്ടായിരുന്നു .

 മലയോര മേഖലയിലെ കർഷകർ. കാട്ടാന, കാട്ടുപന്നി ശല്യം കാരണം കൃഷി തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ.
ഇതിനൊരു അറുതി വേണമെന്ന് കർഷകർ സർക്കാരിനോട് സംവിധാനത്തോട് ആവശ്യപ്പെട്ടു.



 












Post a Comment

أحدث أقدم