കോടഞ്ചേരി: 
ഇ.എസ്.ഐ വിഷയത്തിൽ മലയോര ജനതയുടെ ഒപ്പമാണ് കോൺഗ്രസെന്നും ഇ.എസ്.എ പരിധിയിൽ നിന്ന് കൃഷിയിടങ്ങൾ ഉൾപ്പെടെയുള്ള ജനവാസ മേഖല പൂർണമായി ഒഴിവാക്കണമെന്നും വനനിയമങ്ങൾ കാലാനുസൃതമായി ജനോപകാരപ്രദമായി പരിഷ്കരിക്കണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു.

 വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടന്ന കോടഞ്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രകൃതി ക്ഷോഭത്തിലും കാർഷിക വിളകൾക്ക് നാശനഷ്ടം നേരിട്ടവരുടെയും കാർഷിക കടങ്ങൾ എഴുതിത്തള്ളണം. 

മനുഷ്യ ജീവനും കൃഷിക്കും നാശനഷ്ടങ്ങൾ വരുത്തുന്ന വന്യജീവികളെ ഉന്മൂലനം ചെയ്യാൻ നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയാറാകാത്തതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ് അധ്യക്ഷനായി. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു, ജയ്സൺ മേനാകുഴി, അബൂബക്കർ മൗലവി, കേരള കോൺഗ്രസ് സംസ്ഥാന നിർവാഹസമിതി അംഗം സി.ജെ ടെന്നിസൺ, എൻ.കെ അബ്ദുറഹ്മാൻ, ബാബു പൈക്കാട്ടിൽ,  വർഗീസ് പുത്തൻപുര, ജോബി ഇലന്തൂർ, വിൻസന്റ് വടക്കേമുറിയിൽ, കെ.എം ബഷീർ, അലക്സ് തോമസ്, ഹമീദ് തിരുവമ്പാടി, ബോസ് ജേക്കബ്, കെ.ടി മൻസൂർ, കെ.പി ബാബു, സണ്ണി കാപ്പാട്ട്മല, ജോസ് പൈക, ജമീല അസീസ്, ജോബി ജോസഫ്, ടോമി ഇല്ലിമൂട്ടിൽ, അന്നക്കുട്ടി ദേവസ്യ, സജി നിരവത്ത്, ബാബു പട്ടരാട്, ഫ്രാൻസിസ് ചാലിൽ, ജോസ് പെരുമ്പള്ളി, ജോർജ് എം. തോമസ്, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പേൽ, സാബു അവണ്ണൂർ, പി.പി നാസർ, കുമാരൻ കരിമ്പിൽ, സാബു മനയിൽ, റെജി തമ്പി, ചിന്ന അശോകൻ, ലിസി ചാക്കോ, ബേബി കളപ്പുര, ആൽബിൻ ഊന്നുകല്ലേൽ, രഞ്ജിഷ് പാറേക്കാട്ടിൽ സംസാരിച്ചു.

ഫോട്ടോ: യു.ഡി.എഫ് കോടഞ്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യുന്നു

Post a Comment

أحدث أقدم