മുക്കം: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ശനിയാഴ്ച രാവിലെ 11ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പാലത്തിന് സമീപത്താണ് ഓഫിസ് സജ്ജമാക്കിയിരിക്കുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എൽ.എ, ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, ട്രഷറർ എൻ.ഡി അപ്പച്ചൻ, ചീഫ് കോഡിനേറ്റർ സി.പി ചെറിയ മുഹമ്മദ്, കോഡിനേറ്റർമാരായ ടി. സിദ്ദീഖ് എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ, മലപ്പുറം ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയ്, യു.ഡി.എഫ് സംസ്ഥാന, ജില്ല, പ്രാദേശിക നേതാക്കൾ പങ്കെടുക്കും.
إرسال تعليق