കോടഞ്ചേരി : താമരശ്ശേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന ഉപജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
ശാസ്ത്ര - ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് വിദ്യാലയം തിളക്കമാർന്ന വിജയം കൈവരിച്ചത്.
സ്കൂളിൽ വെച്ചു നടന്ന അനുമോദന യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, പ്രധാനധ്യാപകൻ ജിബിൻ പോൾ, പി.ടി.എ പ്രതിനിധികളായ സിബി തൂങ്കുഴി, പ്രബിത സനിൽ എന്നിവർ സംസാരിച്ചു.
إرسال تعليق