താമരശ്ശേരി :
ആടുകളെ ബാധിക്കുന്ന വൈറസ് രോഗമായ ആടു വസന്ത വായുവിൽ കൂടിയും നേരിട്ടുള്ള സമ്പർക്കം വഴിയും പകരുന്നു
ഈ രോഗം ആടുകളിൽ ദ്രുതഗതിയിൽ വ്യാപിക്കുകയും ഉയർന്ന രോഗാവസ്ഥയ്ക്കും മരണത്തിനും ഇടയാക്കുന്നു .
രോഗപ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ ഈ രോഗത്തെ നിർമാർജനം ചെയ്യാൻ പറ്റുകയുള്ളൂ നാലുമാസത്തിനു മുകളിൽ പ്രായമുള്ള ഗർഭിണികൾ അല്ലാത്ത എല്ലാ ആടുകൾക്കും സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് നൽകുന്നതാണ്.
പഞ്ചായത്തിൽ കുത്തിവെപ്പ് നടത്തുന്നതിന് വേണ്ടി
താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
9946702853,
9645433972
നവംബർ 1 ന് രാവിലെ 10 മണിക്ക് താമരശ്ശേരി മൃഗാശുപത്രിയിൽവെച്ച് വാക്‌സിനേഷൻ ക്യാമ്പ് നടത്തപ്പെടുന്നു.
കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ട താണ്.
إرسال تعليق