തിരുവമ്പാടി: തിരുവമ്പാടി കളിയാംപുഴയിൽ കെ.എസ് ആർ ടി സി ബസ് മറിഞ്ഞ് പരിക്കേറ്റവർക്ക് സർക്കാർ അടിയന്തിര സഹായം എത്തിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ അദ്ധ്യക്ഷത വഹിച്ചു.
തിരുവമ്പാടി ആനക്കാംപൊയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങളും പാലങ്ങളുടെ നിർമ്മാണവും വേഗത്തിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രസിഡൻറ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന വിഷയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ അബ്ദു റഹിമാൻ ഭരണസമിതി യോഗത്തിൽ ഉന്നയിക്കുകയും മറ്റു മെമ്പർമാർ ഈ തീരുമാനത്തെ അനുകൂലിക്കുകയും ചെയ്തു.
إرسال تعليق