മുക്കം : എയ്ഡഡ് സ്കൂൾ പ്രധാന അധ്യാപകരെ സെൽഫ് ഡ്രോയിങ് ഓഫീസറായി 2013 ജനുവരി ആറിന്  ഉമ്മൻചാണ്ടി സർക്കാർ ഇറക്കിയ ഉത്തരവ്   അട്ടിമറിച്ചു കൊണ്ട് എയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള പിണറായി വിജയൻ സർക്കാരിൻ്റെ നീക്കങ്ങളിൽ  പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവൻ ഉപജില്ലാ കേന്ദ്രങ്ങളിലും സായാഹ്ന ധർണ്ണ നടത്താനുള്ള  സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം  കെ പി എസ് ടി എ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  എ. ഇ. ഒ ഓഫീസിനു മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് സിറിൽ ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സുധീർകുമാർ ഉദ്ഘാടനം ചെയ്തു.

 ജില്ലാ ജോ. സെക്രട്ടറി ഷെറീന ബി ഉപജില്ല സെക്രട്ടറി മുഹമ്മദലി ഇ.കെ., ബിജു വി ഫ്രാൻസിസ് എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.

Post a Comment

أحدث أقدم