തിരുവമ്പാടി :
മുക്കം ഉപജില്ല കായികമേളയിൽ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ 503 പോയിന്റുകൾ നേടി തുടർച്ചയായി പതിനെട്ടാം തവണയും ഓവറോൾ ചാമ്പ്യന്മാരായി.
75 വീതം പോയിന്റുകൾ നേടി പിടി എം എച്ച് എസ് കൊടിയത്തൂരും ചേന്നമംഗല്ലൂർ
ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം പങ്കുവെച്ചു.
സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്. ഉദ്ഘാടനം ചെയ്തു.
മുക്കം എ ഇ ഒ ദീപ്തി ടി സ്വാഗതവും, ഷൈനി ബെന്നി, പി ടി അഗസ്റ്റിൻ, ജോളി ജോസഫ്, ആന്റണി കെ ജെ, വിൽസൺ ടി താഴത്ത് പറമ്പിൽ, ഷാജി ജോൺ എന്നിവർ ആശംസകളും നേർന്നു.
സബ്ജൂനിയർ ഗേൾസ്, സബ്ജൂനിയർ ബോയ്സ്, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്,സീനിയർ ബോയ്സ്, സീനിയർ ഗേൾസ് എല്ലാ ടീം ചാമ്പ്യൻഷിപ്പുകളും പുല്ലുരാം പാറ സ്കൂൾ കരസ്ഥമാക്കി.
പുല്ലൂരാംപാറ സ്കൂളിലെ മുഹമ്മദ് എ,അന്ന റെയ്ച്ചൽ തോമസ്, ഷാരോൺ ശങ്കർ, സർഗാ സുരേഷ്,നിവ്യ ജോഷി, സൂരജ് എംപി, ഡോണ അനിലും, സെക്രട് ഹാർട്ട് സ്കൂളിലെ ഇവനാ റോസും ഇൻഡിവിജ്വൽ ചാമ്പ്യന്മാരായി.
إرسال تعليق