തിരുവമ്പാടി : പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താരംഭിച്ച മുക്കം ഉപജില്ല കായിക മേളയിൽ പുല്ലൂരാംപാറ ഹയർ സെക്കന്ററി സ്കൂൾ 210 പോയിൻ്റോടെ കുതിപ്പു തുടങ്ങി. പി.ടി.എം .എച്ച്. എസ് കൊടിയത്തൂർ 44 പോയൻ്റോടെയും ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ 37 പോയിന്റോടെയും രണ്ടും മൂന്നും സ്ഥാനത്തു തുടരുന്നു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലയ്ക്കൽ അധ്യക്ഷയായിരുന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. മുക്കം സബ് ജില്ല ഉപവിദ്യാഭ്യാസ ഓഫീസർ ദീപ്തി ടി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ഷൈനി ബെന്നി ( വാർഡ് മെമ്പർ) മേഴ്സി പുളിക്കാട്ട് ( വാർഡ് മെമ്പർ), സിബി കുര്യാക്കോസ് (എച്ച്.എം. ഫോറം കൺവീനർ) വിത്സൺ ടി മാത്യു (പി.ടി.എ പ്രസിഡണ്ട്), അനു പ്രകാശ് (എം.ടി.എ പ്രസിഡണ്ട്), ജോളി തോമസ് (കായികാധ്യാപക പ്രതിനിധി), ഷാജി ജോൺ (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ആൻറണി കെ ജെ സ്വാഗതവും കൺവീനർ ജോളി ജോസഫ് നന്ദിയും പറഞ്ഞു.
കായികമേള നാളെ വ്യാഴാഴ്ച സമാപിക്കും.
إرسال تعليق