തിരുവമ്പാടി :
തിരുവമ്പാടി നിയോജകമണ്ഡലം കോൺഗ്രസനേതൃ സംഗമം തിരുവമ്പാടി പ്രിയദർശനി ഓഡിറ്റോറിയത്തിൽ ചേർന്നു. 
പശ്ചിമഘട്ട സംരക്ഷണത്തിൻ്റെ ഭാഗമായി 
ഇ എസ് എ
നിർണ്ണയിക്കുമ്പോൾ ജനവാസ മേഖലയേയും കൃഷിയിടങ്ങളേയും പൂർണ്ണമായി ഒഴിവാക്കണമെന്ന്  നേതൃയോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. 

ഇ എസ് എ യുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഒളിച്ചു കളി അവസാനിപ്പിക്കണംകേന്ദ്രസർക്കാർപുറത്തിറക്കിയ
ഇ എസ് എ കരട് വിജ്ഞാപനത്തിൽ നിന്നുംകേരളത്തിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളുംഒഴിവാക്കുന്നതിനുവേണ്ടിസംസ്ഥാന സർക്കാരിന് പഞ്ചായത്ത് സമിതികൾ തയ്യാറാക്കിയ മേപ്പ്
 കേരളജൈവ വൈവിധ്യബോർഡിൻറെ സൈറ്റിൽ പ്രസിദ്ധീകരിച്ച്നിയമപരമായി ജനങ്ങൾക്ക് പരാതി സമർപ്പിക്കുവാനുള്ളസമയം നീട്ടി നല്കി കൊണ്ട് കേന്ദ്ര സർക്കാരിന് ജനവാസ കേന്ദ്രങ്ങൾ ESA യിൽ നിന്ന് ഒഴിവാക്കിയുള്ള ജിയോ കോർഡിനേറ്റ്സ് മേപ്പ് പ്രസിദ്ധീകരിക്കാൻ തയ്യാറാകണം
 മാത്രമല്ല സാധാരണക്കാരായ കർഷകർക്ക് മനസിലാക്കാൻ കഴിയുന്നതിനുവേണ്ടി റിപ്പോർട്ട് ഇംഗ്ലീഷിന് പുറമേ മലയാളിത്തിലും പ്രസിദ്ധീകരിക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. 

കോൺഗ്രസ് കർഷക ജനതക്ക് ഒപ്പമെന്ന് പ്രഖ്യപിച്ചു കൊണ്ടും ഇഎസ്എയുമായി ബന്ധപ്പെട്ട് ആശങ്കകളും പരാതികളും പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും 28-10-2024 ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് തിരുവമ്പാടിയിൽ വമ്പിച്ച കർഷക ബഹുജനമാർച്ച് നടത്താനും തീരുമാനിച്ചു.

നേതൃ സംഗമം
എം കെ രാഘവൻ എം പി ഉദ്ഘടനം ചെയ്തു കെ പി സി സി മെമ്പർ എൻ കെ അബ്ദു റെഹ്മൻ അധ്യക്ഷത വഹിച്ച നേതൃയോഗത്തിൽ ഡി സി സി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ മുഖ്യപ്രഭാക്ഷണം നടത്തി കെ പി സി സി മെമ്പർ ഹബീബ് തമ്പി, ഡിസിസി ഭാരവാഹികളായ ബാബു പൈക്കാട്ടിൽ, സി ജെ ആൻ്റെണി, അന്നമ്മ മാത്യു, കർഷക കോൺഗ്രസ് സംസ്ഥാനജന:സെക്രട്ടറി ബോസ് ജേക്കബ്, കെ എം അഭിജിത്ത്, ജോബി ഇലന്തൂർ, സിറാജുദ്ധീൻ, 
പി ഗിരീഷ് കുമാർ,
എം ഡി അഷറഫ്, ബിപി റെഷീദ്, കെ ടി മൻസൂർ, പ്രേം ജി ജെയിംസ്, വേണു കല്ലുരുട്ടി, നിസാർ പുനത്തിൽ, മില്ലി മോഹൻ, ബിജു കണ്ണന്തറ, ഷിജു ചെമ്പനാനി,റോയി തോമസ്, ബിജു താന്നിക്കാകുഴി പ്രസംഗിച്ചു.

Post a Comment

أحدث أقدم