ഓമശ്ശേരി:
കഴിഞ്ഞ ദിവസം കൂടരഞ്ഞി നായാടാംപൊയിൽ-പെരുമ്പൂള റോഡിൽ ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

ഓമശ്ശേരിയിലെ സജീവ എസ് എസ് എഫ് പ്രവർത്തകനും ഓമശ്ശേരി പെരുമ്പൊയിൽ പരേതനായ മുഹമ്മദിൻ്റെ മകനും പ്രമുഖ മനശാസ്ത്ര വിദഗ്ധനുമായ ഡോ: സലാം സഖാഫിയുടെ അനുജനുമായ ഹാരിസ് (32) ആണ് മരണപ്പെട്ടത്.

ഉമ്മ : സൈനബ (പെണ്ണ്ക്ക)

സഹോദരങ്ങൾ: ഡോക്ടർ അബ്ദുസ്സലാം സഖാഫി, അബ്ദുറഹ്മാൻ. ഹാഫിള് ജാബിർ സഖാഫി.
ഫാത്തിമ  സുഹറ. സീനത്ത്. ജുമൈലത്ത്.

കഴിഞ്ഞഞായറാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു ബൈക്കിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം നടന്നത്.

മെഡിക്കൽ കോളേജിലെ
തുടർ നടപടികൾക്ക് ശേഷം ഓമശ്ശേരി ചോലക്കൽ റഹ്മാനിയ ജുമാ മസ്ജിദിൽ ഖബറടക്കും.

Post a Comment

أحدث أقدم