തിരുവമ്പാടി: 
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജലജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ  - ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു. വീടുകൾ, സ്ഥാപനങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവിടങ്ങളിലെ കുടിവെള്ള സംഭരണികൾ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ എല്ലാവരും ശുചീകരിക്കണം.

 സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണവും മരണവും കൂടിവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ  ജാഗ്രത പാലിക്കേണ്ടതുണ്ട്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മഞ്ഞപ്പിത്തം പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക, ഭക്ഷണത്തിന് മുമ്പും മലമൂത്ര വിസർജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ ശുചിത്വ ശീലങ്ങൾ അനുവർത്തിക്കണമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു.

Post a Comment

أحدث أقدم