മലപ്പുറം :
മലപ്പുറത്തെ സ്വർണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന് മുഖ്യമന്ത്രി
5 വർഷത്തിനിടെ ജില്ലയിൽ പിടികൂടിയത് 150 കിലോ സ്വർണവും 123 കോടി രൂപയുമാണ്.
മുസ്ലിം തീവ്രവാദികൾക്കെതിരായ നടപടി മുസ്ലിം സമുദായത്തിനെതിരെന്ന് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ് രംഗത്തെത്തി.
മുഖ്യന്ത്രിയുടെ പരാമർശം മലപ്പുറം ഫോബിയയെന്ന് പികെ നവാസ് ഫേസ്ബുക്കിൽ കുറിച്ചു. കരിപ്പൂർ എയർപോർട്ടിലെ മുഴുവൻ സ്വണക്കടത്ത് കേസും മലപ്പുറത്തിന്റെ തലയിൽ കെട്ടിവെക്കുന്നത് മലപ്പുറം ഫോബിയാണെന്ന് നവാസ് പറഞ്ഞു.
കരിപ്പൂരിൽ പൊലീസും കസ്റ്റംസും ചേർന്ന് സ്വർണം കട്ടെടുക്കുന്നത് മുഖ്യമന്ത്രിക്ക് അറിയാഞ്ഞിട്ടല്ലെന്ന് പികെ നവാസ് കുറപ്പെടുത്തി. മുഖ്യമന്ത്രി ആർഎസ്എസ് കുപ്പായമണിഞ്ഞ കമ്മ്യുണിസ്റ്റ് വർഗീയ വാദിയാണെന്ന് നവാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.
إرسال تعليق