പുന്നക്കൽ: ഇഎസ് എ വിഷയത്തിൽ കോൺഗ്രസും യുഡിഎഫും കർഷക സംഘടനകളും പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന നടപടികളാണ് കൈക്കൊള്ളുന്നത് എന്ന് ഇഎസ്എ വിഷയത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണയോത്തിലാണ് തിരുവമ്പാടി എം എൽ എ
ലിൻ്റോ ജോസഫ് നിരുത്തരവാദപരമായ പ്രതികരണം നടത്തിയത്.
(ESA) വിഷയത്തിൽ മലയോര ജനതയുടെ ആശങ്കയും ജനിച്ച മണ്ണിൽ നിന്നും കുടിയിറങ്ങി പോകേണ്ടി വരുമോ എന്നുള്ള ഭയത്തിലുമാണ് മലയോരജനത.
ഈ അവസരത്തിൽ പൊതുജനങ്ങളോടൊപ്പം നിന്ന് കോൺഗ്രസും, യുഡിഎഫും, കർഷക കോൺഗ്രസും നടത്തുന്ന സമരത്തെ അവഹേളിക്കുന്ന തരത്തിലാണ് എംഎൽഎയുടെ പ്രസ്താവന കഴിഞ്ഞദിവസം ഉണ്ടായത്. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കുംമെന്നും പ്രസ്താവന പിൻവലിച്ച് മലയോര ജനതയോടെ മാപ്പ് പറയണമെന്ന് ഉറുമി വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ഇഎസ്എ കരട് വിജ്ഞാപനത്തിൽ നിന്ന് കേരളത്തിലെ ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിന് പഞ്ചായത്ത് സമിതി നൽകിയമേപ്പ് കേരള ജൈവ വൈവിധ്യ ബോർഡിൻറെ സൈറ്റിൽ പ്രസിദ്ധീകരിച്ച് നിയമപരമായി ജനങ്ങൾക്ക് സമർപ്പിക്കുവാനുള്ള അവസരം കൊടുക്കുകയും ഇതിനാവശ്യമായ സമയം നീട്ടിക്കൊടുത്ത് കേന്ദ്രസർക്കാരിന് ജനവാസ കേന്ദ്രങ്ങൾ ഇ എസ് എ യിൽ നിന്ന് ഒഴിവാക്കിയുള്ള ജിയോ കോഡിനേറ്റർ മാപ്പ് സമർപ്പിച്ച് നടപടി സ്വീകരിക്കാനുള്ള ആർജവമാണ് തിരുവമ്പാടി മലയോര ജനതയുടെ
ജനപ്രതിനിധിയായ എംഎൽഎ ലിൻ്റോ ജോസഫ് ചെയ്യേണ്ടതെന്ന് ഉറുമി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രവർത്തനയോഗം ഉദ്ഘാടനം ചെയ്തു ഡിസിസി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ പറഞ്ഞു.
ബേബി പല്ലാട്ടിൻ്റെ വസതിയിൽ നടന്ന യോഗത്തിൽ
വാർഡ് മെമ്പർ ലിസി സണ്ണി അദ്ധ്യക്ഷത വഹിച്ചു.
ബോസ് ജേക്കബ് , മനോജ് വാഴെപ്പറമ്പിൽ , മില്ലി മോഹൻ , റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, സുന്ദരൻ എ.പ്രണവം, ഷൈനി ബെന്നി, അബ്രഹാം വടയാറ്റ്കുന്നോൽ, സലാം കമ്പളത്ത് പ്രസംഗിച്ചു.
إرسال تعليق