കോടഞ്ചേരി :
കണ്ണോത്ത് സെൻ്റ് മേരീസ് ഇടവക സമൂഹം ഇടവകയിലെ ഒരു കുടുംബത്തിന് പുതിയ ഭവനം നിർമ്മിച്ചു നൽകി.
അഭിവന്ദ്യ താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഭവനം വെഞ്ചിരിച്ച് താക്കോൽ ദാന കർമ്മം നടത്തി.
ഇടവക വികാരി ഫാദർ അഗസ്റ്റ്യൻ ആലുങ്കൽ, അസി.വികാരി ഫാദർ ജോൺ കാച്ചപ്പിളളിൽ, വാർഡ് മെമ്പർ ഷിൻജോ തൈക്കൽ എന്നിവർ പ്രസംഗിച്ചു.
മാത്യു ചെമ്പോട്ടിക്കൽ, ബാബു പൊരുന്നേടം, മാത്യു അറുകാക്കൽ, ബാബു ചേണാൽ, സജി പുതിയ വീട്ടിൽ, കെന്നഡി പടപ്പനാനി എന്നിവർ നേതൃത്വം നൽകി.
إرسال تعليق