തിരുവമ്പാടി :
താൻ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് നേരിട്ട് സമ്മാനിക്കണം എന്നായിരുന്നു ബാലസംഘം തിരുവമ്പാടി വെസ്റ്റ് മേഖലയിലെ മറിയപ്പുറം യൂണിറ്റ് അംഗമായ മെഹാ മുസ്തഫയുടെ ഏറെക്കാലമായുള്ള ആഗ്രഹം. അത് സഫലമായ സന്തോഷത്തിലാണ് മെഹാ . എൽഡിഎഫ് റാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി മുക്കത്ത് എത്തിയപ്പോഴായിരുന്നു താൻ വരച്ച മുഖ്യമന്ത്രിയുടെ ചിത്രം നേരിട്ട് മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്.
മെഹയുടെ കൈപിടിച്ച് അഭിനന്ദിച്ച ശേഷമാണ് മുഖ്യമന്ത്രി വേദി വിട്ടത്.
തിരുവമ്പാടി
മൈലപ്പുറം മുസ്തഫയുടെയും സജ്‌നയുടെയും മകളാണ് ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസുകാരിയായ മെഹാ മുസ്തഫ.
إرسال تعليق