ഓമശ്ശേരി: അമ്പലക്കണ്ടി എട്ടാം വാർഡ് വനിതാ ലീഗ് കമ്മിറ്റി വാർഡിലെ 103 നിർദ്ധന സ്ത്രീകൾക്ക് പെർന്നാൾ പുടവകൾ വിതരണം ചെയ്തു.ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ വിധവകൾക്കും വൃദ്ധർക്കും മുൻതൂക്കം നൽകിയാണ് റമദാനിനോടനുബന്ധിച്ച് പെരുന്നാൾ പുടവകൾ വിതരണം ചെയ്‌തത്.വാർഡ് വനിതാ ലീഗ് ഭാരവാഹികളുടെ നേതൃത്വത്തിൽ പെരുന്നാൾ പുടവകൾ അർഹരുടെ വീടുകളിലെത്തിച്ചു നൽകുകയായിരുന്നു.
പെരുന്നാൾ പുടവകളുടെ വിതരണോൽഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഏരിയാ കോ-ഓർഡിനേറ്റർ എം.ടി.ഹാജറക്ക് നൽകി നിർവ്വഹിച്ചു.വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് ഫാത്വിമ വടിക്കിനിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി പ്രാർത്ഥന നടത്തി.വാർഡ് വനിതാ ലീഗ് ജന.സെക്രട്ടറി ഹസീന പാറമ്മൽ,ഭാരവാഹികളായ ഇ.കെ.സാബിറ പാറമ്മൽ,ജംഷീറ നെച്ചൂളി,ഫാത്വിമത്തു സുഹറ ചേറ്റൂർ,സുബീന നെച്ചൂളി,ഖദീജ കുറ്റിക്കര,ഇ.സൗദ,കെ.സി.ജംഷീന എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ് പ്രസിഡണ്ടായിരുന്ന നെച്ചൂളി മുഹമ്മദ് ഹാജിയുടെ വിയോഗത്തിൽ അനുസ്മരിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു.കോഴിക്കോട് പാർലമന്റ് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം.കെ.രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന്(തിങ്കൾ) ഉച്ച തിരിഞ്ഞ് 2.30 ന് അമ്പലക്കണ്ടി അബൂബക്കർ ഹാജിയുടെ വീട്ടങ്കണത്തിൽ നടക്കുന്ന 52,53,54,55,56,64,65 എന്നീ ഏഴ് ബൂത്തുകളുടെ മെഗാ കുടുംബസംഗമം വമ്പിച്ച വിജയമാക്കാനും വനിതാ ലീഗ് തീരുമാനിച്ചു.
ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡ് വനിതാ ലീഗിന്റെ പെരുന്നാൾ പുടവകളുടെ വിതരണോൽഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഏരിയാ കോ-ഓർഡിനേറ്റർ എം.ടി.ഹാജറക്ക് നൽകി നിർവ്വഹിക്കുന്നു.
إرسال تعليق