കോടഞ്ചേരി :
 ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ച് കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻ ചാൽ മുണ്ടൂർ റോഡിൽ നിർമ്മിക്കുന്ന കണ്ടപ്പൻ ചാൽ  പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു.

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലീലാമ്മ കണ്ടത്തിൽ, ലിസി ചാക്കോ, റോസമ്മ കയത്തിങ്കൽ, വിജി കേഴ പ്ലാക്കൽ, നെല്ലിപ്പൊയിൽ ക്ഷീരോൽപാദക  സംഘം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അസിസ്റ്റന്റ് എൻജിനീയർ  അർച്ചന  പ്രദേശവാസികളായ ജെയിംസ് കിഴക്കുംകര, മാത്യു കുറൂര്, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പേൽ, പാപ്പച്ചൻ കിഴക്കേ കുന്നേൽ, സന്തോഷ് അക്കര പറമ്പിൽ, സാബു പുതുപ്പറമ്പിൽ, സിജു ഒത്തിക്കൽ,സാബു കറുകയിൽ, വിപിൻ പുതുപ്പറമ്പിൽ, രാജപ്പൻ അക്കര പറമ്പിൽ, എന്നിവർ പ്രസംഗിച്ചു.

 

Post a Comment

أحدث أقدم