തിരുവമ്പാടി :
രാജ്യത്തെ മതാടിസ്ഥാനത്തിൽ പൗരന്മാരെ വിഭജിക്കാനുള്ള ഫാസിസ്റ്റു നീക്കത്തിനെതിരെ മഹല്ലുകൾ ഒന്നിക്കണമെന്ന് തിരുവമ്പാടി ഇസ്‌ലാഹി സെൻ്ററിൽ ചേർന്ന മുജാഹിദ് മഹല്ല് കമ്മറ്റി ആവശ്യപ്പെട്ടു. 

2024 -26 വർഷത്തേക്കുള്ള പുതിയഭാരവാഹികളെ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. പ്രസിഡണ്ട് : അബ്ദു സമത് പേക്കാടൻ, ജനറൽ സെക്രട്ടറി ഷൗക്കത്തലി കെ.എം. ട്രഷറർ : അബ്ദുറഹ്മാൻ ഹാജി മഠത്തിൽ ,

വിവാഹം, മരണം  റെജിസ്റ്ററേഷൻ, സക്കാത്ത് സെൽ , ഫിത്വർ സക്കാത്ത് ,ഉള്ഹിയത്ത്,  പ്ലഷർ ഹോം പദ്ധതി, ശൗചാലയ നിർമ്മാണം, കുടിവെള്ള പദ്ധതി , മസ്അലത്ത് കമ്മറ്റി , ഹെൽപ്പിംഗ് ഹാൻഡ്സ് സാധു സംരക്ഷണ സമിതി, തുടങ്ങിയ പ്രവർത്തനങ്ങൾ കമ്മറ്റിയുടെ കീഴിൽ നടന്ന് വരുന്നു
     .       യോഗത്തിൽ ടി.ഒ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ , മ്യക്താർ , മുഹമ്മത് ബഷീർ, അർഷാത് ഷാഹിത, എന്നിവർ ചർച്ചയിൽ പങ്കെടുത്തു ഷൗക്കത്തലി കെ.എം സ്വാഗതവും അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم