തിരുവമ്പാടി : പുല്ലൂരാംപാറ പള്ളിപ്പടി പനിച്ചിക്കൽ പാലത്തിനടുത്ത് അജ്ഞാത ജീവിയുടെ കാൽപാടുകൾ കണ്ട് പരിഭ്രാന്തരായ പ്രദേശവാസികൾ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ വാർഡ് മെമ്പർ ഷൈനി ബെന്നി കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി ജില്ലാ സെക്രട്ടറി ജിതിൻ പല്ലാട്ട് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യാഗസ്ഥർ പരിശോധന നടത്തുകയും സമീപപ്രദേശത്തെ ആളുകളുടെ ആശങ്ക അകറ്റുന്നതിന് ക്യാമറ സ്ഥാപിക്കുകയും ചെയ്തു.
ഡെപ്യൂട്ടി റെയ്ഞ്ചർ ഓഫീസർ കെ. ആർ ഷാജു, RRT ഫോറസ്റ്റ്ർ ജഗദീഷ് കുമാർ , ബീറ്റ് സെക്ഷൻ ഓഫീസർ മണി , ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാഹുൽ ,ഫോറസ്റ്റ് വാച്ചർ പി.കെ കരിം , INTUC മണ്ഡലം പ്രസിഡന്റ് ജിജി എടുത്തനാട്ട്കുന്നോൽ നേതൃത്വം നൽകി.
പ്രദേശവാസികളായ ബാബു തീക്കുഴിവേലി, ബിനീഷ് നരിക്കുഴി, സണ്ണി കന്നുകുഴി, ഷാജി കടുത്താനം, തോമസ് തടത്തേൽ സന്നിഹിതരായിരുന്നു.
إرسال تعليق