തിരുവമ്പാടി: മലയാള മനോരമയുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയായ നല്ല പാഠം പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിൽ ഒന്നാ സ്ഥാനം തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്.എസ്സിന് .

15000 രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരമാണ് സ്കൂളിന് ലഭിക്കുന്നത്. അതോടൊപ്പം ജില്ലയിലെ മികച്ച കോ. ഓർഡിനേറ്റേഴ്സിനുള്ള അവാർഡ് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ അധ്യാപകരായ ടിയാര സൈമൺ , ടെജി സെബാസ്റ്റ്യൻ എന്നീ അധ്യാപകർ നേടുകയുണ്ടായി. 5000 രൂപ ക്യാഷ് പ്രൈസും പ്രശസ്തി പത്രവുമാണ് രണ്ട് അധ്യാപകർക്കും ലഭിക്കുന്നത്. നൂതനവും സാമൂഹ്യ നൻമ ലക്ഷ്യമാക്കിയും നടപ്പിലാക്കിയ ഒട്ടേറെ പ്രവർത്തനങ്ങളാണ് സ്കൂളിനെ അവാർഡിലേക്ക് എത്തിച്ചത്. സ്കൂളിൻ്റെ അഭിമാന നിമിഷങ്ങളാണ് ഇതെന്ന് ഹെഡ്മാസ്റ്റർ സജി തോമസ് പി അഭിപ്രായപ്പെട്ടു.

Post a Comment

أحدث أقدم