ഓമശ്ശേരി: എസ് കെ എസ് എസ് എഫ് ഓമശ്ശേരി മേഖല സഹചാരി സെൻറർ ഒമ്പതാമത് റമദാൻ പ്രഭാഷണത്തിന് എൻ അബ്ദുല്ല മുസ്ലിയാർ നശരിയിൽ തുടക്കമായി.എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജന.കൺവീനർ നൂറുദ്ദീൻ ഫൈസി മുണ്ടുപാറ അദ്ധ്യക്ഷനായി. ആത്മാവിൻ്റെ പ്രയാണ പഥങ്ങൾ എന്ന വിഷയത്തിൽ മഅമൂൻ ഹുദവി വണ്ടൂർ പ്രഭാഷണം നടത്തി. ജി സി സി സമസ്ത സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ മുഖ്യാഥിതി ആയിരുന്നു. ഹുസൈൻ ബാഖവി കണ്ടിയിൽ പ്രാർത്ഥന നിർവ്വഹിച്ചു.എസ് എം എഫ് ജില്ലാ ജന.സെക്രട്ടറി സലാം ഫൈസി മുക്കം, എൻ മുഹമ്മദ് ഫൈസി, പി സി ഉബൈദ് ഫൈസി, എ കെ അബ്ദുല്ല, മുക്കം മുനിസിപ്പാലിറ്റി കൗൺസിലർ പി പി അബൂബക്കർ, സുപ്രഭാതം സി ഇ ഒ മുസ്തഫ മുണ്ടുപാറ, എ കെ കാതിരി ഹാജി കൂടത്തായി, കെ ഡി എം എഫ് റിയാദ് ട്രഷറർ ശരീഫ് മൂടൂർ, ഷമീർ പുത്തൂർ, പി ടി മുഹമ്മദ് കാതിയോട്, സിദ്ദീഖ് നടമ്മൽ പൊയിൽ, മുനീർ കൂടത്തായി സംസാരിച്ചു.എസ് കെ എസ് എസ് എഫ് സംസ്ഥാന ജില്ലാ സാരഥികളായി തെരഞ്ഞെടുക്കപ്പെട്ടവരെ ചടങ്ങൽ ആദരിച്ചു.ഇന്ന് രാവിലെ 8 മണിക്ക് നടക്കുന്ന പ്രഭാഷണ വേദിയിൽ ഉസ്താദ് യു കെ അബ്ദുല്ലത്തീഫ് മൗലവി പ്രാർത്ഥന നടത്തും.മുസ്തഫ മുണ്ടുപാറ അദ്ധ്യക്ഷനാകും. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ഇബ്രാഹിം എളേറ്റിൽ മുഖ്യാഥിതിയാകും. മഅമൂൻ ഹുദവി വണ്ടൂർ പ്രഭാഷണം നടത്തും.എസ് കെ എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി ഒ പി അഷ്റഫ് മൗലവി, എസ് എം എഫ് ഓമശ്ശേരി മേഖല പ്രസിഡൻ്റ് ഇ കെ ഹുസൈൻ ഹാജി തെച്ച്യാട്, എസ് എം സി ജന.കൺവീനർ പി പി കുഞ്ഞാലൻകുട്ടി ഫൈസി, റാശിദ് ഫൈസിമർജാനി, സൂപ്പർ അഹമ്മദ്കുട്ടി ഹാജി, നിസാം ഓമശ്ശേരി സംബന്ധിക്കും.
ഫോട്ടോ: എസ് കെ എസ് എസ് എഫ് ഓമശ്ശേരി മേഖല സഹചാരി മെഡിക്കൽ സംഘടിപ്പിച്ച ഒമ്പതാമത് റമദാൻ പ്രഭാഷണം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
إرسال تعليق