താമരശ്ശേരി :
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഴി യാത്ര ക്കാർക്കുള്ള ഇഫ്താർക്കിറ്റ് വിതരണം താമരശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടത്തി. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം വിളിച്ചോതുന്ന സ്നേഹപ്പൊതി വഴിയാത്രക്കാർക്ക് നൽകിക്കൊണ്ട് കെപിസിസി മെമ്പർ ശ്രീ. എൻ .കെ. അബ്ദുറഹിമാൻ നിർവഹിച്ചു. വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് പി .സിജു അധ്യക്ഷത വഹിച്ചു, കെ.പി.സി.സി മെമ്പർ ശ്രീ ഹബീബ് തമ്പി മുഖ്യപ്രഭാഷണം നടത്തി. ഒ.കെ .ഷെറീഫ്, ബെന്നി ജോർജ്, ഷാജു. പി .കൃഷ്ണൻ സുധീർകുമാർ , പി .കെ. മനോജ് കുമാർ, പി .ജെ .ദേവസ്യ എന്നിവർ സംസാരിച്ചു. ഷെഫീഖ്, ജസീർ, സജീവൻ.ടി, നവനീത് മോഹൻ, ജ്യോതി ജി നായർ, എ .പി ശ്രീജിത്ത്, ജോളി ജോസഫ്, എം.സി യൂസഫ്, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു.
إرسال تعليق