പുതുപ്പാടി : മലപുറം 2024 മാർച്ച് 15: തിരുവമ്പാടി മണ്ഡലം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മലപുറം അമ്പലപ്പടിയിൽ ചെറുകിട ജലസേചന വകുപ്പ് 80.10 ലക്ഷം രൂപ ചെലവിൽ പുനർനിർമ്മിക്കുന്ന തടയണയുടെ പ്രവൃത്തി ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം  എം എൽ എ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു


 പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നീ സ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു സദാശിവൻ ഇ ( അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ചെറുകിട ജലസേചന വകുപ്പ് ) റിപ്പോർട്ട് അവതരിപ്പിച്ചു

പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ സി വേലായുധൻ എം ഇ ജലീൽ വിജയൻ മേലെ പടത്തിൽ ഇബ്രാഹിം പുന്നക്കൽ സജീവ് ഏ കെ (അസിസ്റ്റൻ്റ് എഞ്ചിനിയർ ചെറുകിട ജലസേചന വകുപ്പ്) എന്നിവർ സംസാരിച്ചു പുതുപ്പാടി ഗ്രാമ പഞ്ചായത്തംഗം ആയിഷ ബീവി സ്വാഗതവും സജീഷ് വി (ഓവർസിയർ ചെറുകിട ജലസേചന വകുപ്പ് ) നന്ദിയും പറഞ്ഞു
പദ്ധതി പൂർത്തിയാവുമ്പോൾകൊടുവള്ളി ബ്ലോക്കിലെ ഏറ്റവും വലിയ നീർത്തടങ്ങളിലൊന്നായ ചമൽ തോട് നീർത്തടത്തിൻ്റെ പ്രധാന പ്രദേശമായ അമ്പലപ്പടിയിലും സമീപപ്രദേശങ്ങളിലും ജനങ്ങളുടെ കുടിവെളള ലഭ്യതക്കും കൃഷിക്ക് ജലസേചനത്തിനും സുലഭമായി ജലം ലഭ്യമാകും

Post a Comment

أحدث أقدم