തിരുവമ്പാടി:
ജൽ ജീവൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ റോഡുകളും അടിയന്തിരമായി കോൺക്രീറ്റ് പ്രവർത്തി നടത്തി ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.
റോഡുകളെല്ലാം വെട്ടിപ്പൊളിച്ച് കല്ലും മണ്ണും റോഡിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ വാഹനഗതാഗതം തന്നെ അസഹ്യമായിരിക്കുകയാണ്.
മാത്രമല്ല റോഡുകൾ മണ്ണും പൊടിയും നിറഞ്ഞിരിക്കുന്നതിനാൽ ജനങ്ങൾക്ക് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാൻ തുടങ്ങിയിട്ടുണ്ട്.
മാർച്ചിനുശേഷം പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തി.
അടിയന്തിരമായി ജൽജീവൻ കരാറുകാരെയും, ഉദ്യോഗസ്ഥന്മാരെയും സർവ്വകക്ഷി യോഗത്തിലേക്ക് വിളിച്ചുചേർത്ത് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അറിയിച്ചു.
മാർച്ച് ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. അബ്രഹാം മാനുവൽ, സി ഗണേഷ് ബാബു, വില്‍സൺ താഴത്ത് പറമ്പിൽ, പി ജെ ജോസഫ്, പി കെ ഫൈസൽ, ഗോപിലാല്‍ എന്നിവർ സംസാരിച്ചു
إرسال تعليق