മുക്കം:
കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള നരേന്ദ്രമോഡിയുടെ ഭരണകൂടത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കണം തിരഞ്ഞെടുപ്പ് എന്ന് തിരുവമ്പാടി നിയോജകമണ്ഡലം മീഡിയ സെൽ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് എ പി അനിൽകുമാർ എംഎൽഎ പറഞ്ഞു.
യോഗത്തിൽ മീഡിയ കമ്മിറ്റി ചെയർമാൻ നടുക്കണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു, യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി. കെ കാസിം മുഖ്യപ്രഭാഷണം നടത്തി ,
എം സിറാജുദ്ദീൻ, ജുനൈദ് പാണ്ഡിക ശാല,പി .ജി മുഹമ്മദ്, ബി.പി റഷീദ്, ടി .എം .എ .ഹമീദ്, പി.സിജുമാസ്റ്റർ, മുഹമ്മദ് കക്കാട് , അബ്ദുറഷീദ് കാസിമി, പി. സി .അബ്ദുറഹ്മാൻ, കെ .ആർ .മൊയ്തീൻ, വി .പി .സ്മിത, എന്നിവർ പ്രസംഗിച്ചു,
إرسال تعليق