വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ഏറ്റവും മികച്ച കുട്ടിക്കർഷകനായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ജിഷാലിൻ്റെ വീട്ടിലെ വിളവെടുപ്പിൻ്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ജെയിംസ് ജോഷി നിർവഹിക്കുന്നു.
ഓമശ്ശേരിഓമശ്ശേരി
വീടിൻ്റെ ടെറസിൽ മാതാപിതാക്കളുടെ സഹായത്തോടെ കൃഷിയിടമൊരുക്കി നൂറുമേനി വിളവെടുത്ത് മികച്ച മാതൃക സൃഷ്ടിച്ചിരുക്കുകയാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ജിഷാൽ
തെച്യാട് കല്ലിങ്ങൽ ജംനാസിൻ്റെയും ജംഷിദയുടെയും മകനാണ് ജിഷാൽ '
കുട്ടിക്കർഷകന് പിന്തുണയും പ്രോത്സാഹനവുമായി വല്യാപ്പ മുഹമ്മദ് ഷാഫിയും വല്യുമ്മ സുബൈദയും എപ്പോഴും കൂടെയുണ്ട്.
ടെറസിൽ വിളവെടുപ്പിന് പാകമായി ചുവന്നുതുടുത്തു നിൽക്കുന്ന തക്കാളി, പടർന്നുപന്തലിച്ചു നിൽക്കുന്ന ചുരങ്ങ വെള്ളരി, പച്ചമുളക് വഴുതന വെണ്ട തുടങ്ങി 15 ഓളം ഇനങ്ങളുടെ കൃഷിയാണ് നടത്തിയിട്ടുള്ളത്.
വീട്ടിലേക്കാവശ്യമുള്ളതിലേറെ പച്ചക്കറികളാണ് വിളവെടുപ്പിന് പാകമായി നിൽക്കുന്നത്.
വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് വീട്ടിലെ ടെറസിൽ കൃഷി ആരംഭിച്ചത്.
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിലെ ഈ വർഷത്തെ ഏറ്റവും മികച്ച കുട്ടി കർഷകനായി ജിഷാലിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
വിളവെടുപ്പിൻ്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ജെയിംസ് ജോഷി നിർവഹിച്ചു. അധ്യാപകരായ പി എം ഷാനിൽ ,റിൻസ് ജോസഫ് ,സിബിത പി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
إرسال تعليق