മുക്കം: സിഎഎ വിജ്ഞാപനം ഇറക്കി, രാജ്യത്തെ ജനങ്ങൾക്കിടയിൽ മതത്തിൻ്റെ പേരിൽ ഭിന്നതയുണ്ടാക്കുന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് സംഘടിപ്പിച്ച ഫ്രീഡം മാർച്ച് ഉജ്വലമായി, പ്രവർത്തകർ കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാത ഉപരോധിച്ചു,
ഫ്രീഡം മാർച്ച് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വിപിഎ ജലീൽ അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പിജി മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം ടി സൈദ് ഫസൽ, യൂനുസ് മാസ്റ്റർ, മജീദ് പുതുക്കുടി, എ കെ സാദിഖ്, ഗഫൂർ കല്ലുരുട്ടി, നിസാം കാരശ്ശേരി, റാഫി മുണ്ടുപാറ, എം കെ യാസർ, ഷിയാസ് ഇല്ലിക്കൽ, നൗഫൽ പുതുക്കുടി, എ കെ റാഫി, മുനീർ തേക്കുംകുറ്റി, ജലീൽ കൂടരഞ്ഞി, അർഷിത് നൂറാംതോട്, അലി വാഹിദ്, ഫസൽ കൊടിയത്തൂർ, എം ടി മുഹ്സിൻ, ശരീഫ് വെണ്ണക്കോട്, കെ വി നിയാസ്, അഷറഫലി കെഎം, ജിഹാദ് തറോൽ, ഫൈസൽ തിരുവമ്പാടി, റഷീദ് എൻ ഐ, പി എം സുബൈർ ബാബു, ഐപി ഉമ്മർ, എ എം നജിമുദ്ദീൻ, കെ കോയ, ഗസീബ് ചാലൂളി, കെ എ അബ്ദുറഹിമാൻ, ടി പി ജബ്ബാർ, അഷ്കർ തിരുവമ്പാടി, അൻവർ മുണ്ടുപാറ, ഷാജു റഹ്മാൻ, കെ വി നവാസ്, പി പി ശിഹാബ്, റഫീഖ് തിരുവമ്പാടി തുടങ്ങിയവർ സംബന്ധിച്ചു
إرسال تعليق