കൂടരഞ്ഞി :
മഞ്ഞക്കടവ് ജിഎൽ പി സ്കൂളിന്റെ 51 വാർഷികവും
ഫോക്കസ് സ്കൂൾ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ദേവസ്യ പി ജെ യുള്ളയാത്രയയപ്പ് സമ്മേളനവും എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് അധ്യക്ഷനായി, മുക്കംഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ്തി ടി മുഖ്യാതിഥിയായ ചടങ്ങിന് വാർഡ് മെമ്പർ ജെറീന റോയ് സ്വാഗതം ആശംസിച്ചു.

സ്കൂൾ സ്റ്റാഫ് സെക്രട്ടറി റിജോയ് റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്
വി.എസ് രവീന്ദ്രൻ, ഷമീർ പാറക്കൽ, പിടിഎ പ്രസിഡണ്ട് ഷൈൻ, എംപിടിഎ പ്രസിഡണ്ട് സജ്നാ സാദിഖ്തുടങ്ങിയവർ വേദിയിൽ സംസാരിച്ചു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ. ദേവസ്യ സാർ ഹൃദയസ്പർശിയായ രീതിയിൽ മറുപടി പ്രസംഗം പറഞ്ഞു.

ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം അജനാസിന്റെ നേതൃത്വത്തിൽപ്രമുഖകലാകാരന്മാർ അണിനിരന്ന സംഗീതവിരുന്നുംഉണ്ടായിരുന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്സ്പോൺസർ ചെയ്ത കുടകൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.

Post a Comment

أحدث أقدم